ചൈനയിലെ ഏറ്റവും വലിയ ആണവ വൈദ്യുത ഉത്പാദകരായ ജനറല്‍ ന്യൂക്ളിയാര്‍ പവര്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ രാജ്യത്തെ പ്രധാനപ്പെട്ട ഒന്‍പത് ആണവ നിലങ്ങളിലേക്ക് സന്ദര്‍ശകരെ എത്തിക്കാനുള്ള പദ്ധതി തയാറായിട്ടുണ്ട്. ഇതിനായി ഓണ്‍ലൈന്‍ ബുക്കിംങ്ങും ആരംഭിച്ചിട്ടുണ്ട്. മാത്രമല്ല ഒരു ടൂറിസ്ററ് മാപ്പും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇത്തരത്തില്‍ നിരവധി ആണവനിലയങ്ങളില്‍ നിലവില്‍ സഞ്ചാരികള്‍ എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവ ജനവാസ മേഖലയില്‍ നിന്ന് മാറി സ്ഥിതി ചെയ്യുന്നതിനാല്‍ ഇവിടെ പുതുമയുള്ള കാഴ്ചകളുണ്ട്. ചൈനയിലെ സാമൂഹിക മാധ്യമങ്ങളിലും ഇതിന്റെ ചിത്രങ്ങള്‍ നിറയുന്നുണ്ട്.

Comments: